ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും
ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കാലാവതി ബിസിസിഐ കുറച്ചു. ഏഴ് വര്‍ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാം. 36 കാരനായ ശ്രീശാന്തിന് എത്രകാലം കളിക്കാനാകുമെന്ന കാര്യത്തില്‍ സംശയമാണെങ്കിലും ഇപ്പോഴത്തെ തീരുമാനം താരത്തിന് ഏറെ ആശ്വാസമായേക്കും. 2013 ലാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെടുന്നത്.
ഐപിഎല്ലില്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനു പുറമേ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയ്‌നിന്റേതാണ് ഇപ്പോഴത്തെ ഉത്തരവ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങള്‍ക്കൊപ്പമാണ് ശ്രീശാന്ത് സംശയത്തിന്റെ നിഴലിലായത്.
https://www.facebook.com/Malayalivartha