ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്കി ടെന്നിസ് താരം
യു എസ്. ഓപ്പണ്‍ ടെന്നിസില്‍ കഴിഞ്ഞ മുന്ന് തവണയും കിരീടം സ്വന്തമാക്കിയ താരമാണ് റാഫേല്‍ നദാല്‍. ഇത്തവണ യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാല്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ താരം നാലാമതും കിരീടം നേടുമോ എന്നല്ല ആരാധകര്‍ക്ക് അറിയേണ്ടത്. മൂന്ന് കുട്ടികള്‍ വരെ വേണമെന്ന് പണ്ട് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിനെപ്പറ്റിയാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
കഴിഞ്ഞ പതിനാല് വര്‍ഷമായി മരിയ ഫ്രാന്സിസ്കയുമായി ഡേറ്റിംഗിലാണ് താരം. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ക്ക് കുഞ്ഞുങ്ങളില്ല എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.താരത്തിന് മുപ്പത്തിമൂന്ന് വയസായെങ്കിലും ഇരുവരുടേയും വിവാഹം ഇതുവരെ ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ അതിനെപ്പറ്റിയും കുഞ്ഞിനെപ്പറ്റിയും വെളിപ്പെടുത്തിയിരിക്കുകയാണ് നദാല്‍. ടെന്നിസാണ് തനിക്കിപ്പോള്‍ പ്രധാനമെന്നും, അതിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha