ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി മുത്തശ്ശന്‍
69-വയസ്സുകാരന്‍ മലയാളി ഇടുക്കിയില്‍ നടക്കുന്ന ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി . ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മാസ്റ്റേഴ്‌സ് 3 വിഭാഗത്തിലാണ് നേട്ടം. കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തനായ ഈ മലയാളി മുത്തശ്ശന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പുകളിലെ സജീവ സാന്നിധ്യമാണ് കെ.സി.ശ്രീനിവാസന്‍. ഈ പഴയ പത്രപ്രവര്‍ത്തകന് ഇപ്പോഴും കൈമുതലായുള്ളത് ചെറുപ്പക്കാരെപ്പോലും പിന്നിലാക്കുന്ന ശാരീരികശേഷിയാണ്.
മാസ്റ്റര്‍ 3, 59 കിലോ വിഭാഗത്തിലാണ് എറണാകുളം കലൂര്‍ സ്വദേശിയായ ശ്രീനിവാസന്‍ മത്സരിക്കുന്നത്. മാസ്റ്റേഴ്‌സ് വിഭാഗത്തിലെ മത്സരാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും അസോസിയേഷന്റെ പിന്തുണ ലഭിക്കുന്നില്ലെന്നാണ് താരത്തിന്റെ പരാതി.
2011-ല്‍ പവര്‍ ലിഫ്റ്റിംഗിലേക്ക് വരുന്നത് വരെ ബോഡി ബില്‍ഡിങിലായിരുന്നു ഇദ്ദേഹം മികവ് തെളിയിച്ചിരുന്നത്. 10 സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ 25 ദേശീയ മെഡലുകള്‍ ഇതിനോടകം ശ്രീനിവാസന്‍ സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha