പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം നല്‍കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ഒക്ടോബര്‍ 4നാണ് സംസ്ഥാന ജൂനിയര്‍ അത് ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീല്‍ ജോണ്‍സണ് പരിക്കേറ്റത്.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഫീല്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണ്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍ .കായിക കേരളത്തെയാകമാനം കണ്ണീരിലാഴ്ത്തി അഫീലിന്റെ വേര്‍പാട്.
https://www.facebook.com/Malayalivartha