തെലങ്കാനയിലെ സംഭവം... ഇനിയാരും ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്; പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഹര്‍ഭജനും
തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് കാണിച്ചുതന്നെന്നും ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുതെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തിനു പിന്നാലെ പോലീസുകാരെ തോളിലേറ്റി ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നവംബര്‍ 28നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha