ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ധന്‍രാജിന് നാടിന്റെ യാത്രാമൊഴി... പ്രിയ താരത്തിനെ അവസാന നോക്ക് കാണാന്‍ നാടൊന്നാകെയെത്തി
ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ധന്‍രാജിന് നാടിന്റെ യാത്രാമൊഴി. പൊതുദര്‍ശന സ്ഥലത്ത് ഫുട്ബോള്‍ സ്നേഹികളും നാട്ടുകാരുമുള്‍പ്പെടെ ആയിരങ്ങളാണെത്തിയത്. ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്ക്കാരം. ജീവിതത്തിന്റെ അവസാന വിസില്‍ മുഴങ്ങി ധന്‍രാജ് മടങ്ങുമ്പോള്‍ പ്രിയ താരത്തിനെ അവസാന നോക്ക് കാണാന്‍ നാടൊന്നാകെയെത്തി. പെരിന്തല്‍മണ്ണയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചത്. കൊട്ടേക്കാട്ടെ വീട്ടിലും, മരുത റോഡ് പഞ്ചായത്ത് മൈതാനിയിലും പൊതുദര്‍ശനം.
പൊതുദര്‍ശനത്തിനു ശേഷം വൈകുന്നേരം ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തില്‍ സംസ്ക്കരിച്ചു. അച്ചടക്കവും, മികവും ഒത്തുചേര്‍ന്ന കളിക്കാരന് ആണ് ധനരാജ് എന്ന് ആദ്യകാല പരീശീലകനായിരുന്ന ടി കെ ചാത്തുണ്ണി പറഞ്ഞു. രാഷ്ട്രീയ- കായിക - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ധനരാജിന്റെ കൊട്ടേക്കാട്ടെ വസതിയില്‍ എത്തി.
https://www.facebook.com/Malayalivartha