സാനിയ'അമ്മ'യ്ക്ക് ഹൊബാര്‍ട്ട് ഇന്റര്‍ നാഷനല്‍ ടെന്നീസ് കിരീടം!
ടെന്നിസ് കോര്‍ട്ടിലേക്ക് സാനിയ മിര്‍സയ്ക്ക് ഗംഭീര തിരിച്ചുവരവ്. ഹൊബാര്‍ട്ട് ഇന്റര്‍നാഷനല്‍ ടെന്നിസ് ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാത്ത സാനിയ-നാദിയ കിച്ചെനോക് സഖ്യം രണ്ടാംസീഡായ ചൈനീസ് സഖ്യത്തെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. ഇതിനുമുന്‍പ് സാനിയ അവസാനമായി കളിച്ചത് 2017-ലാണ്.
അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയവര്‍ക്ക് വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ പ്രചോദനമായ ഒട്ടേറെ വനിതകളുണ്ട്. ചരിത്രം ഇടിച്ചുവീഴ്ത്തിയ മേരി കോമും ഫിനിഷിങ് ലൈനില്‍ ഇതിഹാസം രചിച്ച ഷെല്ലി ആന്‍ഫ്രേസറുമടക്കം നിരവധി വനിതകള്‍. അതിലേക്കിതാ സാനിയ മിര്‍സയെന്ന അമ്മയുടെ തിരിച്ചുവരവിന്റെ കഥ കൂടി.
ആദ്യസെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടി. 4-4 എന്ന നിലയില്‍ സാനിയനാദിയ സഖ്യവും ഷ്വായ് ഴാങ്ഷ്വായ് പെങ് സഖ്യവും തുല്യത പാലിച്ചു. വേഗത്തിലുള്ള റിട്ടേണുകളുമായി അമ്പരപ്പിച്ച സാനിയയും കിച്ചനോക്കും തുടര്‍ച്ചയായി രണ്ട്‌ഗെയിമുകള്‍ നേടിയതോടെ 6/4-ന് സെറ്റ് സ്വന്തം. രണ്ടാംസെറ്റില്‍ കണ്ടത് സാനിയയുടേയും കിച്ചനോക്കിന്റേയും ആധികാരിക പ്രകടനം. 3/0-ന് ഒരുഘട്ടത്തില്‍ ലീഡെടുത്ത ഇരുവരും 6-4ന് തന്നെ രണ്ടാംസെറ്റും കിരീടവും നേടി.
കുഞ്ഞുപിറന്ന ശേഷം ദിവസവും നാല് മണിക്കൂറോളം നീണ്ട കഠിനമായ പരിശീലനത്തിലൂടെയാണ് സാനിയ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണും ഒളിംപിക്‌സും പടവാതില്‍ക്കലെത്തി നില്‍ക്കെ ഈ ജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
https://www.facebook.com/Malayalivartha