ഒരു കുഞ്ഞിനു ജൻമം നൽകിയ ശേഷവും ആരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു; വെറും നാലുമാസം കൊണ്ട് 26 കിലോ കുറച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിർസ
ടെന്നീസ് താരം സാനിയ മിർസ ന്റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷം നാലുമാസം കൊണ്ട് 26 കിലോ ശരീരഭാരം കുറച്ചതെങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ.
സാനിയയുടെ കുറിപ്പ് ഇങ്ങനെ...
89 കിലോയിൽ നിന്ന് 63 കിലോയിലേക്ക്. നമുക്ക് എല്ലാവർക്കും പലലക്ഷ്യങ്ങൾ ഉണ്ട്. ഓരോ ദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോൾ ദീർഘനാൾ നീണ്ടു നിൽക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനപുരസരം ഓരോലക്ഷ്യവും നേടണം. 4 മാസത്തിനുള്ളിൽ എന്റെ ഒരുലക്ഷ്യം ഞാൻ നേടിയെടുത്തു. ഒരു കുഞ്ഞിനു ജൻമം നൽകിയ ശേഷവും ആരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു. കഠിന പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്.
ഇനിയും ഏതാനും കടമ്പകൾ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരൂ. മറ്റുള്ളവർ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോൾ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതിൽ എത്രപേർ നമുക്കൊപ്പം നിൽക്കുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്കിതു സാധിച്ചു എങ്കിൽ എല്ലാവർക്കും സാധിക്കും. വിശ്വസിക്കൂ...
https://www.facebook.com/Malayalivartha