ചാനലുകളില്‍ വന്ന് കരഞ്ഞിട്ട് കാര്യമില്ല; ആരുടെയെങ്കിലും സഹതാപം കിട്ടിയിട്ട് എന്തു കാര്യം...
ചാനലുകളില്‍ വന്ന് കരഞ്ഞിട്ട് കാര്യമില്ലെന്ന് ശ്രീശാന്ത്. കഴിഞ്ഞ മൂന്നു മാസമായി ഇമോഷണലായിരുന്നു ഞാന്‍. അതുകൊണ്ടാണ് മാധ്യമങ്ങളില്‍ നിന്ന് അകന്നു നിന്നതും. ആരുടെയെങ്കിലും സഹതാപം കിട്ടിയിട്ട് എന്തു കാര്യം. എന്റെ ഭാര്യയും അവളുടെ കുടുംബം എല്ലാവരും എന്നെ വളരെയധികം പിന്തുണച്ചു. ജീവിതത്തില്‍ ആകെ നഷ്ടമായത് ക്രിക്കറ്റ് മാത്രമാണ്. ഇപ്പോള്‍ സിനിമയിലും സജീവമാകാന്‍ ഒരുങ്ങുന്നു. മാത്രമല്ല അച്ഛനാകുന്നതിലുള്ള സന്തോഷത്തിലും അതിനുള്ള തയ്യാറെടുപ്പിലും കൂടിയാണ്.
എന്നെ വിശ്വസിക്കുന്നവരും എന്നെ പ്രോത്സാഹിപ്പിക്കുന്നവരുമാണ് വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും. അതു തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനവും. വളരെ നന്ദിയും സന്തോഷവുമുണ്ട്. ഇത്രയും ബുദ്ധിമുട്ടുള്ള അവസ്ഥകളുണ്ടായിട്ടും തളര്‍ന്നില്ല. വിജയം വന്നാലും പരാജയം വന്നാലും അത് നമ്മുടെ ജീവിതത്തെയും ഒരിക്കലും ബാധിക്കരുതെന്ന് ആഗ്രഹഹിക്കുന്ന ഒരാളാണ് ഞാന്‍.
ഞാന്‍ തെറ്റുകാരനല്ല എന്നു വിളിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ശ്രീശാന്ത് പറയുന്നു. എന്നെ കുടുക്കിയതിന് പിന്നിലാരെന്നും അറിയാനും ആഗ്രഹമില്ല അതിനെക്കുറിച്ച് അന്വേഷിക്കാനും താല്‍പര്യമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha