കോലിയെ പഴിക്കുന്നവർ ഇത് അറിയണം; സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി മുന്‍ നായകന്‍ കപില്‍ ദേവ്
ന്യൂസീലന്‍ഡ് മണ്ണിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നടത്തിയത് മോശം പ്രകടനമാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ കോലിയുടെ മോശം ഫോമിന്റെ കാരണം വ്യക്തമാക്കി മുന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത് വന്നിരിക്കുകയാണ്. റിഫ്‌ളക്‌സും കാഴ്ചയും പതിയെയായതാണ് കോലിക്ക് തിരിച്ചടിയായതെന്നാണ് കപിലിന്റെ നിരീക്ഷണം.
''നിങ്ങള്‍ ഒരു പ്രത്യേക പ്രായമെത്തുമ്ബോള്‍, പ്രത്യേകിച്ചും 30 പിന്നിടുമ്ബോള്‍ കാഴ്ചശക്തിക്ക് പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങും. ഇന്‍സ്വിങ്ങളുകള്‍ കളിക്കുമ്ബോള്‍ അവ ഫ്‌ളിക് ചെയ്ത ബൗണ്ടറി നേടുന്നതായിരുന്നു കോലിയുടെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ അത്തരം പന്തുകളില്‍ രണ്ടു തവണയാണ് അദ്ദേഹം പുറത്തായത്. പന്തിലുള്ള നോട്ടം അദ്ദേഹം കുറച്ച് ക്രമീകരിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്‍സ്വിങ്ങറുകളില്‍ വലിയ കളിക്കാര്‍ ബൗള്‍ഡാകുമ്ബോഴോ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്ബോഴോ അവവരോട് കൂടുതല്‍ പരിശീലിക്കാനാണ് പറയേണ്ടത്. കാരണം അവരുടെ കാഴ്ചയും റിഫ്‌ളക്‌സും മെല്ലെയാകുന്നതിന്റെ സൂചനയാണത്. ഇക്കാരണത്താല്‍ നിങ്ങളുടെ കരുത്ത് തന്നെ പിന്നീട് നിങ്ങളുടെ ദൗര്‍ബല്യമായി മാറും'' എന്നും കപില്‍ പറഞ്ഞു.
സെവാഗ്, ദ്രാവിഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരെല്ലാം കരിയറില്‍ ഈ ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇത്തവണത്തെ ഐ.പി.എല്‍ കോലിയെ സഹായിക്കുമെന്നും കപില്‍ പറയുന്നു. കോലി മഹാനായ ക്രിക്കറ്ററാണ് തന്റെ പിഴവുകള്‍ മനസിലാക്കി അതിന് വേണ്ട മാറ്റങ്ങള്‍ അദ്ദേഹം നടത്തുമെന്നും കപില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha