കൊറോണയെ നേരിടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റെയ്‌നയുടെ 52 ലക്ഷം
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റെയ്‌നയുടെ പിന്തുണ. റെയ്‌ന 52 ലക്ഷം രൂപ സംഭാവന നല്‍കി. ഇന്ത്യന്‍ കായിക താരങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭാവനയായി റെയ്‌നയുടേത്. കഴിഞ്ഞ ദിവസം സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സംഭാവന നല്‍കിയിരുന്നു. 52 ലക്ഷം രൂപ സംഭാവന നല്‍കുന്ന കാര്യം റെയ്‌ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
റെയ്‌നയുടെ 52 ലക്ഷം രൂപ സംഭാവനയില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ 'കെയേഴ്‌സ് ഫണ്ടി'ലേക്കും ബാക്കി 21 ലക്ഷം രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ്.
റെയ്‌ന ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു:
'കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാന്‍ നമ്മളെല്ലാവരും കഴിയാവുന്നതുപോലെ സഹായം ചെയ്യേണ്ട ഘട്ടമാണിത്. ഈ പോരാട്ടത്തിന് 52 ലക്ഷം രൂപ ഞാന്‍ സംഭാവന നല്‍കുന്നു. (ഇതില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും 21 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കും). നിങ്ങളും കഴിയുന്ന സഹായങ്ങള്‍ ഉറപ്പാക്കൂ. ജയ് ഹിന്ദ്'
പ്രധാനമന്ത്രി മോഡി സുരേഷ് റെയ്‌നയെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടു.
https://www.facebook.com/Malayalivartha