ധോണി ക്രിക്കറ്റ് കളിച്ച് സമ്പാദിക്കാന്‍ ആഗ്രഹിച്ചത് 30 ലക്ഷം രൂപ!
ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പന്നന്മാരായ താരങ്ങളില്‍ രണ്ടാമത് ആരാണ് എന്ന് ചോദിച്ചാല്‍ അതിനുത്തരം, ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പു സമ്മാനിച്ച ഏക ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണിയെന്നു തന്നെയാണ്! 900 കോടിയിലധികം രൂപയാണ് ധോണിയുടെ ആകെ ആസ്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു എന്‍ജിഒ നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിട്ടും ഒട്ടേറെപ്പേര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതും അതുകൊണ്ട് തന്നെയാണ്.
പക്ഷേ, മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വസിം ജാഫര്‍ ഇതേ ധോണിയേക്കുറിച്ചുള്ള വ്യത്യസ്തമായൊരു കഥ നമുക്കു മുന്നില്‍ വെളിപ്പെടുത്തുകയാണ് എം.എസ്. ധോണിയുമൊത്തുള്ള ഏറ്റവും ഇഷ്ടപ്പെട്ട നിമിഷമേതെന്നു ട്വിറ്ററിലൂടെ ചോദിച്ച ആരാധകനുള്ള മറുപടിയിലാണ് വസിം ജാഫര്‍ ആ വെളിപ്പെടുത്തല്‍ നടത്തിയത്. ജാഫറിന്റെ മറുപടി ഇതാ:
ഇന്ത്യന്‍ ടീമിലെത്തിക്കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം ധോണി സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ക്രിക്കറ്റില്‍നിന്ന് 30 ലക്ഷം രൂപ സമ്പാദിച്ച് സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം'! - ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത് ധോണിയുടെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നത്രേ! 30 ലക്ഷം രൂപ സമ്പാദിച്ച് സ്വദേശത്തു പോയി സ്വസ്ഥമായി ജീവിക്കുക. അത്രമാത്രം. പക്ഷേ, ക്രിക്കറ്റ് ധോണിക്കായി കാത്തുവച്ചത് അതിലുമൊക്കെ എത്രയോ ഇരട്ടിയായിരുന്നു! സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍നിന്നുള്ള ഏറ്റവും ധനികനായ ക്രിക്കറ്റ് താരമായി ധോണി മാറി. 30 ലക്ഷം മോഹിച്ച സ്ഥാനത്ത് ക്രിക്കറ്റ് അദ്ദേഹത്തിന് നല്‍കിയത് 900 കോടിയിലധികം രൂപ!
https://www.facebook.com/Malayalivartha