മുന്‍ ദേശീയ കായികതാരം പത്മിനി തോമസിന്റെ ഭര്‍ത്താവ് ടെറസില്‍ നിന്ന് വീണു മരിച്ചു
റെയില്‍വേ റിട്ട.ഉദ്യോഗസ്ഥനായ മുന്‍ ദേശീയ കായികതാരം ശെല്വന് (67) തിരുവനന്തപുരത്ത് മകളുടെ വീടിന്റെ ടെറസില്‍ നിന്നു വീണു മരിച്ചു. മുന്‍ ദേശീയ കായികതാരവും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസിന്റെ ഭര്‍ത്താവാണ്.
ചെറുമകള്‍ക്കൊപ്പം മകളുടെ തിരുമല കട്ടച്ചല്‍ റോഡിലെ വീടിന്റെ ടെറസില്‍ കയറവേ കാല്‍തെന്നി അയല്‍വീട്ടിന്റെ മുറ്റത്തേക്കു വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.45-ഓടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൂജപ്പുര പൊലീസ് നടപടി സ്വീകരിച്ചു.
റെയില്‍വേയുടെ താരമായി ക്രോസ് കണ്ട്രി, ദീര്‍ഘദൂര ഇനങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ദീര്‍ഘ ദൂര ഓട്ടത്തില്‍ ദേശീയ താരമായിരുന്നു. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം ക്യാംപ് അംഗമായിരുന്നു. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായിരിക്കെ വിരമിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
വഴുതക്കാട് രാജീവ് നഗര്‍ 'പ്ലാമൂട്ടില്‍' വീട്ടിലായിരുന്നു താമസം. മക്കള്‍: ഡയാന ജോണ്‍ സെല്വന് (സതേണ്‍ റെയില്‍വേ) , ഡാനി ജോണ്‍ സെല്വന് (എലെന്സ് ഏവിയേഷന്‍, കൊച്ചി). മരുമകന് : ക്ലിന്റ് (സതേണ്‍ റെയില്‍വേ).
https://www.facebook.com/Malayalivartha