മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.
അദ്ദേഹത്തെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പി.ജി.ഐ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കി. കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനിലാക്കി.
പാകിസ്താന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീഡി, സ്‌കോട്ട്ലന്‍ഡ് മുന്‍ താരം മജീദ് ഹഖ് എന്നിവര്‍ക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന മുന്‍ താരമാണ് ചൗഹാന്‍.
മഹാരാഷ്ട്ര, ഡല്‍ഹി ടീമുകള്‍ക്കായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 40 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും കളിച്ച താരമാണ്. ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്ണും ഏകദിനത്തില്‍ 21.85 ശരാശരിയില്‍ 153 റണ്ണുമെടുത്തു.
ഇന്ത്യയുടെ ടെസ്റ്റിലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി കണക്കാക്കുന്നത് സുനില്‍ ഗാവസ്‌കര്‍ - ചേതന്‍ ചൗഹാന്‍ ജോഡിയെയാണ്. ഗാവസ്‌കറിനൊത്ത് 59 ഓപ്പണിങ് കൂട്ടുകെട്ടുകളിലായി 3022 റണ്ണെടുത്തു. അതില്‍ പത്തെണ്ണം സെഞ്ചുറി കടന്നിരുന്നു.
സെഞ്ചുറി കൂടാതെ 2000-ത്തിലധികം റണ്ണെടുക്കുന്ന ആദ്യ ടെസ്റ്റ് താരമാണ്. 1990-ല്‍ ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha