പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍
ഒരു പ്രെഫഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഉടമയായി സെറീനയുടെ മകള്‍. ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടിന് പുറത്ത് താരം സെറീനയുടെ മകള്‍ രണ്ട് വയസ് മാത്രം പ്രായമുള്ള ഒളിമ്ബിയയാണ്. ലോസ് ആഞ്ചലസ് ആസ്ഥാനമായുള്ള വനിത ഫുട്‌ബോള്‍ ക്ലബ്ബിന്റെ സഹഉടമകളാണ് സെറീനയും മകള്‍ അലക്‌സിസ് ഒളിമ്ബിയ ഒഹാനിയന്‍ ജൂനിയര്‍ എന്ന ഒളിമ്ബിയയും.
സെറീന വില്യംസിനും മകള്‍ ഒളിമ്ബിയയ്ക്കും പുറമെ ടെന്നീസ് ഇതിഹാസത്തിന്റെ ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയന്‍, മുന്‍ അമേരിക്കന്‍ ദേശീയ ടീമിലെ കളിക്കാര്‍ തുടങ്ങിയവരും ക്ലബ്ബിന്റെ സഹഉടമകളാണ്. റെഡ്ഡിഫ് സ്ഥാപക ഉടമകൂടിയായ അലക്‌സ് ഒഹാനിയന്‍ ആണ് സെറീനയുടെ ഭര്‍ത്താവ്.
എന്തുകൊണ്ടാണ് തന്റെ മകളെ ക്ലബ്ബിന്റെ ഉടമകളിലൊരാളായി തിരഞ്ഞെടുത്തതെന്ന് വിശദീകരിച്ച് അലക്‌സിസ് ഓഹാനിയന്‍ പറഞ്ഞതിങ്ങനെ, 'ലോസ് ആഞ്ചല്‍സിലേക്ക് ഒരു വനിതാ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ അത്ഭുതകരമായ സംഘത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം, പ്രധാനമായും ഞാന്‍ ഒരു ഫുട്‌ബോള്‍ ആരാധകനാണ്, മാത്രമല്ല കായികരംഗത്ത് വളരെയധികം സാധ്യതകളുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു,'അദ്ദേഹം പറഞ്ഞു.
തന്റെ മകളെ ഈ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെ ഇരുത്തുന്നതില്‍ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ്‍ താന്‍ ഇതില്‍ സാമ്ബത്തികമായി നിക്ഷേപിക്കുന്നത്. ഇതിലൂടെ ഒട്ടേറെ വനിതകള്‍ക്ക് അവസരം ലഭിക്കുമെന്ന് കരുതുന്നു. മകളുടെ മികച്ച ഭാവിയുടെ ഭാഗമാകാന്‍ ഞാനും ഭാര്യയും അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ഒഹാനിയന്‍ കൂട്ടിച്ചേര്‍ത്തൂ.
https://www.facebook.com/Malayalivartha