മലയാളി താരത്തിന് ബാസ്‌കറ്റ് ബോളില്‍ യുഎസ് സ്‌കോളര്‍ഷിപ്
കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും കോട്ടയം കഞ്ഞിക്കുഴി തോപ്പില്‍ ഹൗസില്‍ സഖറിയ തോമസിന്റെയും ജീന സഖറിയുടെയും മകളുമായ ആന്‍ മേരി സഖറിയ ബാസ്‌കറ്റ് ബോളില്‍ യുഎസ് സ്‌കോളര്‍ഷിപ് നേടി.
6 അടി 2 ഇഞ്ച് ഉയരക്കാരിയായ ആന്‍ മേരി അണ്ടര്‍ 18, 16 ഇന്ത്യന്‍ ടീമുകളിലും അംഗമായിട്ടുണ്ട്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതിനിധിയായിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാളി താരത്തിനു യുഎസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.
കാന്‍സസ് സ്റ്റേറ്റ് ലൈഫ് പ്രിപ്പറേറ്ററി അക്കാദമി സ്‌കോളര്‍ഷിപ്പിനാണ് ആന്‍മേരി അര്‍ഹയായത്.11, 12 ക്ലാസുകള്‍ യുഎസില്‍ പഠിക്കുന്നതിനൊപ്പം അക്കാദമിയില്‍ പരിശീലനം തേടാം. കോളജ് തലത്തിലുള്ള നാഷനല്‍ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ കീഴില്‍ ഡി വണ്‍ സ്‌കോളര്‍ഷിപ്പിനുള്ള പഠനത്തിനും ശ്രമിക്കാം.
അച്ഛനും അമ്മയും ബാസ്‌കറ്റ് ബോള്‍ താരങ്ങളാണ്. റെയില്‍വേ ഉദ്യോഗസ്ഥരായ ഇവര്‍ ഇപ്പോള്‍ ചെന്നൈയിലാണ്.
https://www.facebook.com/Malayalivartha