പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ. മേനോന്‍ അന്തരിച്ചു
പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ. മേനോന്‍(93) മുംബൈയിലെ വസതിയില്‍ ഇന്നലെ രാവിലെ അന്തരിച്ചു.ഭാര്യയും രണ്ടു മക്കളുമുണ്ട്.
മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാന അംഗമായിരുന്നു ക്ലബ്തല ക്രിക്കറ്ററായിരുന്ന മേനോന്‍. 1952-53 കാലഘട്ടത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി യൂണിവേഴ്‌സിറ്റി തലത്തില്‍ ജേതാക്കളായ ബോംബെ യുണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിന്റെ മാനേജരായിരുന്നു. ഈ ടീമില്‍ പിന്നീട് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ചന്ദു പത്താന്‍കര്‍, നരി കോണ്‍ട്രാക്ടര്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്നു.
പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 1956, 1969 വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സ്പോര്‍ട്സ് ജേണലിസ്റ്റെന്ന നിലയില്‍ മേനോന്‍ പേരെടുത്തത്. സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായും തിളങ്ങിയിട്ടുള്ള മേനോന്‍ യുവതാരങ്ങളെ പിന്തുണയ്ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു.
https://www.facebook.com/Malayalivartha