മെട്രോമാന് പിന്നാലെ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണിയും ബി.ജെ.പിയിൽ ചേർന്നു; "ഇനി ഫുട്ബാൾ ഞാൻ കാണില്ല,സംഘി ഫുട്ബോൾ" എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ പ്രതികരണം
മെട്രോമാൻ ഈ ശ്രീധരൻ,ജേക്കബ് തോമസ് എന്നിവർക്ക് പിന്നാലെ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണിയും ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ നിരവധി പേരാണ് ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുന്നത്. പ്രമുഖരുടെ ബി.ജെ.പി പ്രവേശനം പാർട്ടിയ്ക്ക് ഗുണം ചെയ്യും എന്ന് അവർ വിശ്വസിക്കുന്നു.
ഇന്ത്യൻ ഫുട്ബോൾ ടീം മുൻ അംഗവും പരിശീലകനുമാണ് ടി.കെ ചാത്തുണ്ണി. പ്രമുഖരുടെ ബി.ജെ.പി പ്രവേശനം കൊണ്ട് ആശങ്കയിൽ ആയിരിക്കുന്നത് ഇടത് പാർട്ടിയാണ്. സ്വർണ്ണക്കടത്ത്,പി.എസ്.സി,ആഴക്കടൽ വിവാദം എന്നീ പ്രശ്‌നങ്ങൾ കാരണം വെട്ടിലായിരിക്കുന്ന ഭരണപക്ഷം ബി.ജെ.പിക്ക് ഉണ്ടാകുന്ന ഈ ബൂസ്റ്റിങ് ഏതുവിധേനയും തടയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതിനുദാഹരണമാണ് മെട്രോമാൻ ശ്രീധരൻ അടക്കമുള്ളവർക്ക് നേരെ തൊടുത്ത് വിടുന്ന സൈബർ ആക്രമണം. ഇപ്പോഴിതാ ടി.കെ.ചാത്തുണ്ണി ബി.ജെ.പിയിൽ ചേർന്നതിന് ശേഷം അദ്ദേഹത്തിന് എതിരെയും സൈബർ ആക്രമണം നടത്തിയിരിക്കുകയാണ് അണികൾ.
"ഇനി ഞാൻ ഫുട്ബോൾ കാണില്ല", സംഘി ഫുട്ബോൾ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ.
സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര തൃശ്ശൂരിൽ എത്തുമ്പോൾ ടി.കെ ചാത്തുണ്ണി സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. വിജയയാത്ര അവസാനിക്കുമ്പോൾ നിരവധി പ്രമുഖർ ബി.ജെ.പിയിൽ എത്തും എന്ന് സുരേന്ദ്രൻ മുൻപ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha