യൂറോപ്പിലെ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള മത്സരം; ഇത്തവണ ആര് നേടും..?
ഇത്തവണ ആരാകും യൂറോപ്പിലെ ഗോൾഡൻ ബൂട്ടിന് അവകാശിയാകുക..? യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ മുന്നേറ്റ നിരക്കാരും മധ്യനിരക്കാരും മത്സരിച്ച് ഗോളടിക്കുകയാണ്.
കഴിഞ്ഞ പ്രാവശ്യം ഇറ്റാലിയൻ സീരി എയിൽ മത്സരിക്കുന്ന ക്ലബ്ബ് ലാസിയോയുടെ സിറോ ഇമൊബൈൽ ആണ് ഗോൾഡൻ ബൂട്ട് നേടിയത്. തൊട്ട് പുറകിൽ ബയേൺ മ്യൂണിക്കിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി.
നാല് മത്സരങ്ങൾ കുറവ് കളിച്ച ലെവൻഡോവ്സ്കി ഇത്തവണ ഗോൾഡൻ ബൂട്ടും കൊണ്ടേ പോകൂ എന്ന വാശിയിലാണ്. നിലവിൽ 28 ഗോളുകളുമായി ലെവൻഡോവ്സ്കി തൊട്ട് പിന്നിലുള്ള ലയണൽ മെസ്സിയെക്കാൾ ബഹുദൂരം മുന്നിലാണ്.
കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലീഗ,യുവേഫ ചാമ്പ്യൻസ് ലീഗ്,ജർമ്മൻ കപ്പ് എന്നീ ടൂർണമെന്റുകളിൽ എല്ലാം ടോപ് സ്‌കോറർ ലെവൻഡോവ്സ്കി ആയിരുന്നു. എന്നാൽ ജർമ്മൻ ലീഗിൽ ആകെ 18 ടീമുകൾ ആണ് മത്സരിക്കാനുള്ളത്. അതിനാൽ നാല് മത്സരങ്ങൾ കുറവാണ് മറ്റു ലീഗുകളെ അപേക്ഷിച്ച്.
അതിനാൽ തന്നെ ലെവൻഡോവ്‌സ്‌കിയ്ക്ക് അർഹിച്ച ഗോൾഡൻ ബൂട്ട് കഴിഞ്ഞ തവണ നഷ്‌ടമായി. അതിന് മറുപടി കൊടുക്കാനെന്നോണമാണ് ഇപ്രാവശ്യം റോബർട്ട് ലെവൻഡോവ്സ്കി ലീഗിൽ ഗോളടിച്ച് കൂട്ടുന്നത്.
19 ഗോളുകൾ വീതം നേടി ബാഴ്‌സയുടെ ലയണൽ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, ഫ്രാങ്ക്ഫുട്ടിന്റെ ആന്ദ്രെ സിൽവ എന്നിവരാണ് ലെവൻഡോവ്‌സ്‌കിയ്ക്ക് പിന്നിൽ യഥാക്രമം.
https://www.facebook.com/Malayalivartha