മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്ഡ കോവിഡ് ബാധിച്ച് മരിച്ചു
മുന്‍ അന്താരാഷ്ട്ര ഹോക്കി അമ്പയര്‍ അനുപമ പഞ്ചിമണ്ഡ (40) കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയായിരുന്നു അന്ത്യം.
കര്‍ണാടകയില്‍ നിന്നുള്ള ആദ്യത്തെ വനിത അന്താരാഷ്ട്ര അമ്ബയറാണ് അനുപമ. പത്ത് ദിവസം മുന്‍പ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗമുക്തി നേടുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം.
2005-ല്‍ സാന്റിയാഗോയില്‍ നടന്ന വനിതാ ബി.ഡി.ഒ ജൂനിയര്‍ ലോകകപ്പ്, 2013-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന വനിതാ ഹീറോ ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട്-2, 2013-ല്‍ ക്വലാലംപുരില്‍ നടന്ന വനിതാ ഏഷ്യാ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha