അന്തിമവിധി തനിക്ക് അനുകൂലമാകുമെന്ന് ശ്രീശാന്ത്
ഐപിഎല്‍ കോഴക്കേസില്‍ അന്തിമവിധി തനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി കേസില്‍ കുറ്റംചുമത്തുന്നതിന്മേല്‍ വിധി പറയുന്നതു കോടതി മാറ്റിവെച്ചിരുന്നു. ഡല്‍ഹി വിചാരണക്കോടതിയാണു വിധി പറയുന്നതു ജൂലൈ 25 ലേക്കു മാറ്റിവെച്ചത്. 2013 ല്‍ മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത് രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
അതേസമയം വിചാരണ വേളയിലെ കോടതിയുടെ അനുകൂല പരാമര്‍ശങ്ങള്‍ വിധിയും അനുകൂലമാക്കുമെന്ന പ്രതീക്ഷയും ഉയര്‍ത്തുന്നുണ്ട്. ശ്രീശാന്തിനു മേലുള്ള കുറ്റാരോപണങ്ങള്‍ കോടതി നീക്കിയാല്‍ ബിസിസിഐ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വിലക്കും നീങ്ങാനാണ് സാധ്യത.
സത്യം തെളിയുമെന്നും ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. ശുഭപ്രതീക്ഷയിലാണ് താരം.
2013 ല്‍ മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത് രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha