തന്റെ പ്രിയപ്പെട്ട റാക്കറ്റ് ബാലന് സമ്മാനിച്ച് നൊവാക്ക് ജോക്കോവിച്ച്; ഫ്രഞ്ച് ഓപ്പണ്‍കിരീടം നേടിയതിന് പിന്നാലെ മറ്റൊരു മനോഹരമായ കാഴ്ച! അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് കുഞ്ഞുബാലന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി
ലോകം സാക്ഷ്യം വഹിച്ച ആ മനോഹരകാഴ്ച. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്റ്റെഫാനോ സിറ്റ്സിപാസിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച് തുടര്‍ച്ചയായി മൂന്ന് സെറ്റ് നേടി നൊവാക്ക് ജോക്കോവിച്ച് കിരീടം നേടിയെടുത്തത്. ഇതിനുപിന്നാലെ കാണികൾക്ക് മറ്റൊരു മനോഹരമായ കാഴ്ച സമ്മാനിക്കുകയായിരുന്നു താരം. തന്റെ പ്രിയപ്പെട്ട റാക്കറ്റ് ബാലന് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത് തന്നെ.
അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലന്‍ സന്തോഷത്താല്‍ തുള്ളിച്ചാടിയ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഗ്യാലറിയിലിരുന്ന് അവന്റെ പരിശീലനവും ഉപദേശവും പ്രചോദനവുമാണ് എന്നെ കിരീടത്തിലേക്ക് നയിച്ചത് എന്നാണ് താരം വ്യക്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായതിന് പിന്നാലെ അവന്‍ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അവന്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. അതെനിക്ക് വളരെ രസകരമായി തോന്നി. അതുകൊണ്ടാണ് മത്സരശേഷം എന്റെ റാക്കറ്റ് ഞാനവന് നല്‍കിയത് എന്നും ജോക്കോവിച്ച് പറഞ്ഞു.
അതേസമയം ടോപ് സീഡ് നൊവാക് ദ്യോകോവിച്ചിന് ഫ്രഞ്ച് ഓപൺ കിരീടം. അഞ്ചു സെറ്റ് നീണ്ട മാരത്തൺ ഫൈനലിൽ അഞ്ചാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് സെർബിയക്കാരൻ രണ്ടാം ഫ്രഞ്ച് ഓപൺ കിരീടമുയർത്തിയത്. ആദ്യ രണ്ടുസെറ്റ് പിന്നിൽ പോയിട്ടും അവിസ്മരീണയ തിരിച്ചുവരവുമായി ദ്യോകോ ടെന്നിസ് പ്രേമികളുടെ മനം കവർന്നു. സ്കോർ: 6-7, 2-6, 6-3, 6-2, 6-4.
34കാരെൻറ 19ാം ഗ്രാൻഡ്സ്ലാം നേട്ടമാണിത്. മുന്നിൽ 20 കിരീടങ്ങളുമായി റോജർ ഫെഡററും റാഫേൽ നദാലും മാത്രം. കളിമൺ കോർട്ടിലെ അതികായനായ നദാലിനെ തോൽപിച്ചാണ് ദ്യോകോ ഫൈനലിലെത്തിയത്. നാലു മണിക്കൂറിലേറെ നീണ്ട കലാശക്കളിയിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷമായിരുന്നു ദ്യോകോവിച്ചിെൻറ താണ്ഡവം. ആദ്യ രണ്ടു സെറ്റുകളും കൈക്കലാക്കിയതോടെ കന്നി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന സിറ്റ്സിപാസ് വ്യക്തമായ മുൻതൂക്കം സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha