മാറക്കാനയില്‍ ചരിത്ര നിയോഗവുമായി അര്‍ജന്റീന... മൈതാനത്ത് വിതുമ്പലടക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍.... ചേര്‍ത്ത് പിടിച്ച് മെസ്സി
മാറക്കാനയില്‍ ചരിത്ര നിയോഗവുമായി അര്‍ജന്റീന... മൈതാനത്ത് വിതുമ്പലടക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍.... ചേര്‍ത്ത് പിടിച്ച് മെസ്സി.
ഫൈനലിലെ തോല്‍വികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി നെയ്മറെ ചേര്‍ത്തുപിടിച്ചു. ഇരുവരും പുണര്‍ന്നുനില്‍ക്കുന്ന ദൃശ്യം ലാറ്റിന അമേരിക്കന്‍ ഫുട്ബാളിന്റെ പ്രതീകമായി തലമുറകളോളം നില്‍ക്കും.
ടീമംഗങ്ങള്‍ കപ്പുമായി ആഘോഷിക്കുമ്പോഴായിരുന്നു മെസ്സി നെയ്മര്‍ക്ക് അരികിലെത്തിയത്. കോപ്പയിലെ മികച്ച താരങ്ങളായി ഇരുവരെയും സംഘാടകര്‍ തെരഞ്ഞെടുത്തിരുന്നു. ബാഴ്‌സലോണയില്‍ ഒരുമിച്ച് ഏറെക്കാലം പന്തുതട്ടിയ മെസ്സിയും നെയ്മറും ഉറ്റ സുഹൃത്തുകളാണ്. മത്സരത്തിന് മുമ്പ് ഇരുവരും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് മുമ്പ് നെയ്മര്‍ പറഞ്ഞതിങ്ങനെ: ''എപ്പോഴും പറയുംപോലെ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. എന്റെ നല്ല സുഹൃത്ത് കൂടിയാണ്. എന്നാല്‍ ഞങ്ങളിപ്പോള്‍ ഫൈനലിലാണ്. ഞങ്ങള്‍ എതിരാളികള്‍ കൂടിയാണ്. എനിക്ക് ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത് എന്റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്. വര്‍ഷങ്ങളായി ബ്രസീലില്ലാത്ത ടൂര്‍ണമെന്റുകളില്‍ ഞാന്‍ മെസ്സിക്കായി ആര്‍പ്പുവിളിച്ചിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനല്‍ ജര്‍മനിയെ നേരിട്ടപ്പോള്‍ ഞാന്‍ അര്‍ജന്റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്''
.
ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തില്‍ 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ കുറിച്ച ഗോളാണ് അര്‍ജന്റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീല്‍ പ്രതിരോധത്തിന്റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ നിസഹായതയോടെ നോക്കി നില്‍ക്കാനേ ബ്രസീല്‍ ഗോളി എഡേഴ്‌സണായുള്ളൂ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെയാണ് ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തില്‍ വട്ടമിട്ട അര്‍ജന്റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല.
a
https://www.facebook.com/Malayalivartha