'അമ്മയുടെ വിശ്വാസം തെറ്റിയില്ല'; മീരാഭായ് ചാനുവിന്റെ മെഡൽ നേട്ടത്തിൽ ചർച്ചയായി വളയം കമ്മലുകള്‍
ഒരു മെഡലെങ്കിലും ഉറപ്പ് നല്‍കിയാണ് ചാനൂ ടോകിയോയിലേക്ക് പോയത്. മകളുടെ ഉറപ്പില്‍ ആ അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം തെറ്റിയില്ല, ടോകിയോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉയര്‍ത്തി മീരാഭായ് ചാനു.
'അവള്‍ വെള്ളി നേടുന്നത് ഞങ്ങള്‍ ടിവിയില്‍ തത്സമയം കണ്ടു, സന്തോഷത്താല്‍ ഞങ്ങളുടെ കണ്ണ് നിറഞ്ഞു' മീര ഭായ് ചാനുവിന്റെ അമ്മ സയ്‌കോം ഒങ്‌വി ടോംബി ലെയ്മ പറഞ്ഞു.അതേസമയം മീരഭായ് ചാനുവിന്റെ നിറഞ്ഞ ചിരിയോടൊപ്പം കാതില്‍ തെളിയുന്ന ഒളിമ്ബിക് വളയങ്ങള്‍ പോലുള്ള കമ്മല്‍ ആദ്യം ശ്രദ്ധ നേടും. ഒളിമ്ബിക് വളയങ്ങള്‍ പോലുള്ള സ്വര്‍ണ്ണക്കമ്മല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചാനുവിന് അമ്മ സമ്മാനിച്ചതാണ്. സ്വന്തം സ്വര്‍ണ്ണാഭരണം വിറ്റാണ് അമ്മ ചാനുവിനായി ആ വളയം കമ്മലുകള്‍ വാങ്ങി നലകിയത്.
റിയോ ഒളിമ്ബിക്‌സിന് പോകുന്നതിന് തൊട്ടുമുമ്ബാണ് അമ്മ മകള്‍ക്ക് കമ്മല്‍ സമ്മാനിച്ചത്. വളയക്കമ്മല്‍ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു അമ്മയുടെ വിശ്വാസം. റിയോയില്‍ ആ വിശ്വാസം തെറ്റിയെങ്കിലും ടോകിയോയില്‍ അത് ഇരട്ടിമധുരമായി ഭാഗ്യം കൊണ്ടുവന്നു. ആ അമ്മയ്ക്കും രാജ്യത്തിനും. 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഒളിമ്ബിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഒരു മെഡല്‍ നേടിയത്. 2000 ല്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
https://www.facebook.com/Malayalivartha