മീരാഭായ് ചാനുവിന് ഊഷ്മള വരവേല്‍പ്പ്; മീരാഭായ് ചാനുവിനെ മണിപ്പൂര്‍ പൊലീസില്‍ അഡിഷനല്‍ സൂപ്രണ്ടായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബിരെന്‍സിങ്
ഒളിമ്ബിക് ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ മീരാഭായ് ചാനുവിന് ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. 'ഭാരത് മാതാ കി ജയ്' വിളികളോടെയാണ് താരത്തെ സ്വീകരിച്ചത്. പരിശീലന ജേഴ്സിയണിഞ്ഞാണ് മീരാഭായ് ചാനു എത്തിയത്.
മീരാഭായ് ചാനുവിനെ മണിപ്പൂര്‍ പൊലീസില്‍ അഡിഷനല്‍ സൂപ്രണ്ടായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബിരെന്‍സിങ് പ്രഖ്യാപിച്ചു. ഒരു കോടി രൂപ പാരിതോഷികമായി നല്‍കും. മണിപ്പൂരില്‍ ലോകോത്തര നിലവാരത്തിലുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ടോക്യോ ഒളിമ്ബിക്സില്‍ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി നേടിയത്. 2000ലെ സിഡ്‌നി ഒളിമ്ബിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്ബിക് മെഡല്‍ സ്വന്തമാക്കുന്നത്.
https://www.facebook.com/Malayalivartha