'നീരജ് ചോപ്രക്ക് സമ്മാനമായി എക്സ്.യു.വി 700'; ഒളിമ്പിക് താരത്തിന് പരിതോഷികം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര
രാജ്യത്തിനായി ഒളിമ്ബിക് സ്വര്‍ണ്ണം എറിഞ്ഞിട്ട ജാവലിന്‍ താരം നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്സ്.യു.വി 700 ആണ് ചോപ്രക്ക് നല്‍കുക. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. അത്ലറ്റിക്സില് ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയാണ് ടോക്യോ ഒളിമ്ബിക്സ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടിയത്. 2008ല്‍ ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്ബിക്സില്‍ വ്യക്തികത ഇനത്തില്‍ ഇന്ത്യക്കുള്ളത്.
87.58 മീറ്റര്‍ എന്ന ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്‍റെ മെഡല്‍ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു. യോഗ്യത റൗണ്ടില്‍ ഏറ്റവും മികച്ച ദൂരവുമായാണ് 23കാരനായ നീരജ് ഫൈനലിന് യോഗ്യത നേടിയത്. മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ താരം ആദ്യ ഏറില്‍ തന്നെ 86.59 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് യോഗ്യത ഉറപ്പാക്കിയത്. 85.64 മീറ്റര്‍ ആയിരുന്നു യോഗ്യത മാര്‍ക്ക്. ലോക ഒന്നാം നമ്ബര്‍ താരം ജര്‍മനിയുടെ യൊഹാനസ് വെറ്ററായിരിക്കും ചോപ്രക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.
https://www.facebook.com/Malayalivartha