''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്‍റെ രാജ്യം അരാജകത്വത്തിലാണ്... സ്ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്കരളങ്കരായ ആയിരങ്ങള്‍ ദിവസവും മരിച്ചുവഴുന്നു... ഞങ്ങള്‍ക്ക് സമാധാനം വേണം''; നൊമ്പരമായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ട്വീറ്റ്
സൈന്യവും താലിബാനും പോരാട്ടം തുടരുന്നതിനിടെ നൊമ്ബരമായി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ട്വീറ്റ്. രാജ്യത്തിന് സമാധാനം വേണമെന്ന് റാഷിദ് ട്വീറ്റിലൂെട ലോകത്തോട് അഭ്യര്‍ഥിച്ചു.
''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്‍റെ രാജ്യം അരാജകത്വത്തിലാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്കരളങ്കരായ ആയിരങ്ങള്‍ ദിവസവും മരിച്ചുവഴുന്നു. വീടുകളും സ്വത്തുകളും നശിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ഞങ്ങളെ അരാജകത്വത്തിലാക്കരുത്. അഫ്ഗാനികളെ കൊല്ലുന്നതും അഫ്ഗാനിസ്താനെ നശിപ്പിക്കുന്നതും അവസാനിപ്പിക്കൂ. ഞങ്ങള്‍ക്ക് സമാധാനം വേണം'' -റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു.
റാഷിദ് ഖാനെ ട്വന്‍റി 20 നായകനായി കഴിഞ്ഞ മാസം അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചിരുന്നു. നിലവില്‍ ട്വന്‍റി 20 ബൗളിങ് റാങ്കിങ്ങില്‍ രണ്ടാമതാണ് റാഷിദ്.
https://www.facebook.com/Malayalivartha