മെസ്സിയെ പിഎസ്ജിലേയ്ക്ക് സ്വാഗതം ചെയ്ത് നെയ്മര്‍; മെസ്സിയും പി എസ് ജിയും തമ്മില്‍ കരാര്‍ ധാരണ ആയെന്ന് റിപ്പോർട്ട്
മെസ്സിയെ പിഎസ്ജിലേയ്ക്ക് സ്വാഗതം ചെയ്ത് നെയ്മര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മെസ്സിയെ ക്ലബ്ബിലേക്ക് താരം സ്വാഗതം ചെയ്തത്.ബാര്‍സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായി എത്തുമ്ബോള്‍ ആകാംക്ഷയിലാണ് . ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പ്രതിവര്‍ഷം 35 മില്യണ്‍ യൂറോയാണ് പ്രതിഫലം.
മെസ്സിയും പി എസ് ജിയും തമ്മില്‍ കരാര്‍ ധാരണ ആയെന്നും മെസ്സി ഇന്ന് തന്നെ പാരീസിലേക്ക് പറക്കുമെന്നും ഫബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്സി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജിയില്‍ ഒപ്പുവെക്കും. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. മെസ്സിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് പി എസ് ജിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇന്ന് പാരീസില്‍ എത്തുന്ന മെസ്സി മെഡിക്കല്‍ പൂര്‍ത്തിയാക്കും.
ടീമിലെ പത്തോളം താരങ്ങളെ വിറ്റാണ് മെസിയുടെ പ്രതിഫലം പിഎസ്ജി കണ്ടെത്തുന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ മെസ്സി വരുമ്ബോഴുള്ള ടെലിവിഷന്‍, വാണിജ്യ കരാറുകളും ജഴ്‌സി വില്‍പനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്ബത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാന്‍ മറ്റു വരുമാനങ്ങള്‍ കൂടി പിഎസ്ജി കണ്ടെത്തേണ്ടി വരും. ഇതിനാണ് താരങ്ങളെ വില്‍ക്കുന്നത് പരിഗണിക്കുന്നത്.
സെനഗല്‍ താരങ്ങളായ അബ്ദോ ദിയാലോ, ഇദ്രിസ ഗെയ്, ജര്‍മന്‍ താരം തിലോ കെറര്‍, ബ്രസീലിയന്‍ താരം റാഫിഞ്ഞ എന്നിവര്‍ക്കു വേണ്ടിയുള്ള ഓഫറുകള്‍ക്ക് പിഎസ്ജി സന്നദ്ധമാണ്. അര്‍ജന്റീന താരം മൗറോ ഇകാര്‍ദി, സ്പാനിഷ് താരം ആന്‍ഡര്‍ ഹെരേര എന്നിവരെയും മറ്റു ക്ലബ്ബുകള്‍ക്ക് വില്‍ക്കുന്നതോ വായ്പ നല്‍കുന്നതോ പരിഗണനയിലുണ്ടെന്നുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha