കരുത്തനായി വീണ്ടും ബോള്‍ട്ട്
വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ചാമ്പ്യനായി ട്രാക്കിലേക്ക് മടങ്ങിയെത്തി. 9.87 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീ. പൂര്‍ത്തിയാക്കിയത്. ഈ സീസണിലെ മികച്ച പ്രകടനമാണ് ജമൈക്കന്‍ ഇതിഹാസതാരം പുറത്തെടുത്തത്.
പരിക്ക് മൂലം ബോള്‍ട്ട് കഴിഞ്ഞ ആറാഴ്ചയായി വിശ്രമത്തിലായിരുന്നു. ആവേശകരമായ മത്സരത്തില്‍ തുടക്കം മോശമായിരുന്നുവെങ്കിലും പിന്നില്‍ നിന്ന് ഓടിക്കയറിയാണ് താരം ഒന്നാമതെത്തിയത്. ഈ സീസണില്‍ താരത്തിന് 10 സെക്കന്റിന് താഴെ ഓടിയത്തൊന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത മാസം ബീജിങ്ങില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്ന ബോള്‍ട്ടിന് ലണ്ടന്‍ ഡയമണ്ട് ലീഗിലെ മികച്ച പ്രകടനം ആത്മവിശ്വാസം വര്‍ധിപ്പിക്കും.
9.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത മൈക്ക് റോജേഴ്‌സ് രണ്ടാംസ്ഥാനവും 9.92 സെക്കന്റില്‍ ഓടിയത്തെിയ ജമൈക്കന്‍ താരം കെമര്‍ ബെയ്‌ലി കോളിന് മൂന്നാം സ്ഥാനവും ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha