'വാക്ക് പാലിച്ച് പ്രധാനമന്ത്രി'; ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനോപ്പം ഐസ്ക്രീം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ടോക്യോ ഒളിമ്ബിക്സിനു പോകുന്നതിനു മുമ്ബായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ പരിശീലനത്തിന്റെ ഭാഗമായി ഇപ്പോള്‍ ഐസ്ക്രീം ഒന്നും കഴിക്കാറില്ലെന്ന് സൂചിപ്പിച്ചിരുന്നു. സിന്ധുവിന്റെ ഇഷ്ടഭക്ഷണമായ ഐസ്ക്രീം താരത്തിന്റെ പരിശീലകന്‍ കര്‍ശനമായി വിലക്കിയിരുന്നു. ഇത് സൂചിപ്പിച്ചപ്പോള്‍ മെഡലുമായി തിരിച്ചു വന്നാല്‍ സിന്ധുവും താനും ഒരുമിച്ചിരുന്ന് ഐസ്ക്രീം കഴിക്കുമെന്ന് മോദി വാക്കു നല്‍കിയിരുന്നു.
അന്ന് കൊടുത്ത വാക്ക് മോദി പാലിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒളിമ്ബിക്സ് താരങ്ങള്‍ക്കു നല്‍കിയ സ്വീകരണത്തിനിടെ സിന്ധുവിനോടൊപ്പം മോദി ഐസ്ക്രീം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha