സാനിയ ട്രാഫിക് നിയമം ലംഘിച്ചു, 200 പിഴ അടച്ചു
ട്രാഫിക് നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു പിഴ. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ കാറില്‍ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചതിനാണു സാനിയക്കു പോലീസ് പിഴ ചുമത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. പോലീസ് ചുമത്തിയ 200 രൂപ പിഴ സാനിയ അടച്ചു.
ജൂബിലി ഹില്‍സില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് സാനിയയുടെ ഠട 09 ഋഏ 0001 എന്ന വെളുത്ത നിറത്തിലുളള ടൊയോട്ട ഫോര്‍ച്യൂനര്‍ തടഞ്ഞുനിര്‍ത്തി ചെല്ലാന്‍ നല്‍കിയത്. ഈ സമയത്ത് താരം കാറില്‍ ഇല്ലായിരുന്നു. ജൂണ്‍ 18 ന് ആണ് സാനിയ മിര്‍സയുടെ പേരില്‍ കാറ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha