ഫുട്ബോള്‍ ഇതിഹാസ താരം പെലെ വീണ്ടും ആശുപത്രിയില്‍...
ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലില്‍ കണ്ടെത്തിയ ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബറില്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും കീമോതെറാപ്പി ആവശ്യമായിവരുമെന്ന് ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു.
ആരോഗ്യനില തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംപൗളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് പെലെയെ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha