ബോള്‍ട്ട് ബോള്‍ട്ട് മുറുക്കി ഫലമോ വേഗമേറിയ ഓട്ടക്കാരനായി; ഉസൈന്‍ ബോള്‍ട്ട് 9.79 സെക്കന്‍ഡില്‍ ലോകത്തിന്റെ വേഗമേറിയ ഓട്ടക്കാരനായി
ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് 9.79 സെക്കന്‍ഡില്‍ ലോകത്തിന്റെ വേഗമേറിയ ഓട്ടക്കാരനായി. അങ്ങനെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വേഗമേറിയ താരം ബോള്‍ട്ട് തന്നെയെന്നു തെളിയിച്ചു. യുഎസിന്റെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് രണ്ടാമത്. 9.80 സെക്കന്‍ഡാണ് ഗാറ്റ്‌ലിനെടുത്തത്. മൂന്നാം സ്ഥാനം യുഎസിന്റെ ട്രാവ്യോണ്‍ ബ്രോമ്മലും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയും പങ്കിട്ടു. 9.92 സെക്കന്‍ഡിലാണ് ഇരുവരും ഓടിയെത്തിയത്.
യുഎസിന്റെ മൈക്ക് റോജേഴ്‌സ് (9.94 സെക്കന്‍ഡ്), യുഎസിന്റെ തന്നെ ടൈസണ്‍ ഗേ (10.00 സെക്കന്‍ഡ്), ജമൈക്കയുടെ അസഫ പവല്‍ (10.00 സെക്കന്‍ഡ്), ഫ്രാന്‍സിന്റെ ജിമ്മി വികൗട്ട് (10.00 സെക്കന്‍ഡ്), ചൈനയുടെ ബിങ്ചിയന്‍ എസ്‌യു (10.06 സെക്കന്‍ഡ്) എന്നിങ്ങനെയാണ് പിന്നാലെയെത്തിയവരുടെ നേട്ടം.
സെമി ഫൈനലിലെ ആദ്യ ഹീറ്റ്‌സില്‍ ഓടിയ ബോള്‍ട്ട് 9.96 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ പിന്നിട്ടത്. ബോള്‍ട്ടിന്റെ കരിയറിലെ തന്നെ ഏറ്റവും മോശമായ സ്റ്റാര്‍ട്ടാണ് ഇന്ന് സെമി ഫൈനലില്‍ കണ്ടത്. കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ കപ്പല്‍ പോലെയായിരുന്നു ആദ്യമീറ്ററുകളില്‍ ബോള്‍ട്ട്. എന്നാല്‍ പരിചയസമ്പന്നനായ ക്യാപ്റ്റന്‍ കപ്പലിനെ നടുക്കടലിലെ കോളിളക്കത്തില്‍ നിന്നു രക്ഷിക്കുന്നതുപോലെ ബോള്‍ട്ട് സ്വയം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha