സച്ചിന്റെ കൊച്ചു വീടിന്റെ പ്രത്യേകത
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വല്ലപ്പോഴും തല ചായ്ക്കാന്‍ ഒരിടം നേടിയ സച്ചിന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സച്ചിന്റെ വീടിനെപ്പറ്റി പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകളാണ് എങ്ങും. നമുക്കടുത്തറിയാം ആ വീടിനെപ്പറ്റി.
പനങ്ങാട് പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് സച്ചിന്റെ മലയാള വീട്. ദക്ഷിണേന്ത്യയില്‍ സച്ചിന് പാര്‍പ്പിടമൊരുങ്ങുന്നത് ആദ്യമായാണ്. അതിന്റെ എല്ലാവിധ പ്രൗഢിയും ഉള്‍ക്കൊള്ളുന്നതാണ് പ്രൈം മെറിഡിയനിലെ വില്ല. സച്ചിന്റെ പ്രീമിയം വില്ലയുടെ വിലയുള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ പ്രൈം മെറിഡിയന്‍ തയ്യാറല്ല. രഹസ്യങ്ങളും കൗതുകങ്ങളും ഉള്‍ക്കൊള്ളുന്ന വില്ല സച്ചിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞാണ് ഒരുക്കിയത്.
കായലിനെ അഭിമുഖീകരിച്ച മൂന്നു നിലയുള്ള വില്ലയാണ് സച്ചിന് ഇഷ്ടപ്പെട്ടത്. സ്വിമ്മിംഗ് പൂളും ജിമ്മും പരിശീലനത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളോടെയാണ് വില്ല പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും ശിതീകരിച്ച മുകള്‍നില വിവിധോദ്ദേശ്യ ക്‌ളബ് ഹൗസാക്കി മാറ്റിയിരിക്കുന്നു. 10 ടണ്‍ ഡൈക്കിന്‍ എസിയാണ് സച്ചിനെയും കുടുംബത്തെയും കുളിരണയിക്കാനുള്ളത്. പവര്‍കട്ടൊന്നും ബാധിക്കാതെ 24 മണിക്കൂറും തുടര്‍ച്ചയായ വൈദ്യുതിയും വെള്ളവും.
വില്ലകള്‍ക്ക് പൊതുവായി രണ്ട് സ്വിമ്മിംഗ് പൂളുകള്‍ വേറെയുമുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണവും സെക്യൂരിക്കാരും. വീഡിയോ ഫോണിലൂടെ കണ്ട് സംസാരിച്ച ശേഷം മാത്രമേ മാസ്റ്റര്‍ ബ്‌ളാസ്റ്ററുടെ വസതിയിലേക്ക് സന്ദര്‍ശകരെ കടത്തിവിടൂ. വാട്ടര്‍ സ്‌കൂട്ടര്‍, മിനി ഷോപ്പിംഗ് കിയോസ്‌ക്, ബാര്‍ബിക്യു ഏരിയ, സ്വിമ്മിംഗ് പൂളിന് സമീപം പാര്‍ട്ടിസ്ഥലം, ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി, കേബിള്‍ ടിവി കണക്ഷന്‍, കുട്ടികള്‍ക്ക് കളിസ്ഥലം, ടേബിള്‍ ടെന്നീസ്, ബില്ല്യാര്‍ഡ്‌സ് ടേബിള്‍ എന്നിവയ്ക്കായി പ്രത്യേകം ഇടങ്ങള്‍ തുടങ്ങിയവയുമുണ്ട്.
റീ ഇന്‍ഫോഴ്‌സഡ് കോണ്‍ക്രീറ്റിലാണ് (ആര്‍സിസി) വില്ല പണിതിരിക്കുന്നത്. സ്റ്റീല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണരീതിയാണ് ആര്‍സിസി. സിമന്റിനേക്കാള്‍ പതിന്മടങ്ങ് ഈടുംബലവുമാണ് പ്രത്യേകത. ലിവിംഗ് ഏരിയയിലും ഡൈനിംഗ് ഹാളിലും ഇറ്റാലിയന്‍ മാര്‍ബിളാണ് പാകിയിരിക്കുന്നത്. എട്ടുകോട്ട് പോളിഷ് ചെയ്ത് കണ്ണാടിപോലെ തിളക്കമേകിയിരിക്കുന്നു. ആഗോളതലത്തില്‍ ഒന്നാമതുള്ള ആര്‍എകെ സെറാമിക്‌സ് ടൈലുകളാണ് കിടപ്പുമുറികളില്‍. തെന്നാത്ത വിധത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് അടുക്കളയില്‍. മൂന്നുനിലകളിലേക്കായുള്ള സ്‌റ്റെയര്‍കേസ് തടിയില്‍ തീര്‍ത്തതാണ്. ജിപ്‌സം ബോര്‍ഡ് ഫിനിഷിംഗാണ് ചുമരുകള്‍ക്ക്. ചെളിയും പൂപ്പലും പിടിക്കാത്തതും ചൂട് കുറയ്ക്കുന്നതുമായ പെയിന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മരത്തിലും യുപിവിസിയിലുമാണ് വാതിലുകളും ജനാലകളും.
അത്യാധുനിക സൗകര്യങ്ങളോടെയാണ് അടുക്കള. വൈദ്യുതി ഉപയോഗിച്ച് കത്തിക്കാവുന്ന നാല് ഗ്യാസ് ബര്‍ണറുകളും ഓവനുമുണ്ട്. പുറമേ നിന്ന് കാണാനാകാത്ത വിധത്തില്‍ ചുമരനികത്ത് കാബിനുകള്‍ ഒരുക്കിയാണ് അടുക്കള സാമഗ്രികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഗ്യാസ് ലീക്ക് കണ്ടുപിടിച്ച് മുന്നറിയിപ്പ് തരുന്നതുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളുമുണ്ട്. ബാത്ത് റൂമുകളിലും ആഡംബരം ഒഴിവാക്കിയിട്ടില്ല. മാസ്റ്റര്‍ ബെഡ്‌റൂമിലെ കുളിമുറിയില്‍ മഴപെയ്യും പോലുള്ള ഷവറാണുള്ളത്. കുട്ടികള്‍ക്കായി കോഹ്‌ളറിന്റെ പ്രത്യേക ബാത്ടാബുണ്ട്. ഗ്‌ളാസ് കൊണ്ടാണ് കുളിസ്ഥലം വേര്‍തിരിച്ചിരിക്കുന്നത്. കോഹ്‌ലറിന്റെ തന്നെ വെളുത്ത സാനിറ്ററി സാമഗ്രികളാണ് എല്ലാ കുളിമുറികളിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha