എന്നെങ്കിലും ഈ മേഖലയിൽ സജീവമായിക്കൂടായ്കയില്ല; മറ്റുള്ളവർക്കായി ഇതുവരെ ചെയ്തു കൊടുക്കാനുള്ള ധൈര്യം വന്നിട്ടില്ല!! കായികതാരം അല്ലായിരുന്നെങ്കിൽ ഇത് ആയേനേ... ഇഷ്ടം പറഞ്ഞ് സാനിയ മിർസ
കഴിഞ്ഞ ദിവസമാണ് സാനിയ മിർസ താൻ വിരമിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. 2022 തന്റെ അവസാന സീസൺ ആയിരിക്കുമെന്നാണ് സാനിയ പറഞ്ഞത്. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ടെന്നീസ് അല്ലായിരുന്നെങ്കിൽ തന്റെ മേഖല ഏതായിരുന്നേനെ എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സാനിയ. കായിക ലോകത്തേക്കു വന്നില്ലായിരുന്നെങ്കിൽ താൻ ഇന്റീരിയർ ഡിസൈനിങ് മേഖലയിലേക്കു തിരിയുമായിരുന്നു. നേരത്തേ മുതൽ വീട്ടകങ്ങൾ ഒരുക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നു.
വിരമിച്ചതിനു ശേഷം ചിലപ്പോൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സാനിയ പറയുന്നു. ദുബായിലുള്ള വീട് ഒരുക്കിയത് താനാണ്. എന്നാൽ മറ്റുള്ളവർക്കായി ഇതുവരെ ചെയ്തു കൊടുക്കാനുള്ള ധൈര്യം വന്നിട്ടില്ല. പക്ഷേ സഹോദരിയുടെ ഹൈദരാബാദിലുള്ള വീടിന്റെ ഇന്റീരിയറൊരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാനിയ പറയുന്നു.
ഒന്നോ രണ്ടോ ദിവസത്തിനു വന്നാലും കുഴപ്പമില്ല, വന്നു ചെയ്തു തന്നിട്ടു പോകൂ എന്നാണ് സഹോദരിയോട് പറഞ്ഞത്. പക്ഷേ അത് പതിനായിരം ചതുരശ്ര അടിയുടെ വീടാണെന്നും ചിരിയോടെ സാനിയ പറഞ്ഞു. നിറങ്ങൾ തനിക്കേറെ ഇഷ്ടമാണ്. വീട്ടിനുള്ളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക വളരെ താൽപര്യമുള്ള കാര്യമാണ്.
എന്നെങ്കിലും ആ മേഖലയിൽ സജീവമായിക്കൂടായ്കയില്ല. മുംബൈ നിവാസികളായിരുന്ന സാനിയയുടെ കുടുബം ഹൈദരാബാദിൽ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹ ശേഷം ഭർത്താവ് ശുഹൈബ് മാലിക്കിനോടൊത്ത് ദുബായിൽ താമസമാക്കിയെങ്കിലും ഹൈദരാബാദിലെ മഞ്ഞചുവരുകളുള്ള ഇരുനിലവീട് ഏറെ പ്രിയപ്പെട്ടതാണെന്ന് സാനിയ പറയാറുണ്ട്. ബിൽഡറായ അച്ഛനാണ് ആ വീടിന്റെ മുക്കും മൂലയും ഡിസൈൻ ചെയ്തത്. അമ്മയുടെ പെയിന്റിങ്ങുകളും കലാപരമായ ശേഖരങ്ങളുമാണ് വീട് നിറയെ എന്നും സാനിയ പറയാറുണ്ട്.
https://www.facebook.com/Malayalivartha