ആഗ്രഹം പൂര്‍ത്തിയാകാതെ... വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയായത്.... അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിലും കമന്ററിയിലൂടെയും കഴിഞ്ഞ 15 വര്‍ഷവും ക്രിക്കറ്റിന്റെ ഭാഗമായിരുന്ന വോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലോടെ കായികലോകം
വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയായത്.... അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലിലും കമന്ററിയിലൂടെയും കഴിഞ്ഞ 15 വര്‍ഷവും ക്രിക്കറ്റിന്റെ ഭാഗമായിരുന്ന വോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലോടെ കായികലോകം.
ഓസ്ട്രേലിയന്‍ താരത്തെ തായ്ലന്‍ഡിലെ ഹോ സമൂയിയിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസ്തംഭനം കാരണം മരിച്ചെന്നാണ് വിവരം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലെഗ് സ്പിന്നര്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ്.
15 വര്‍ഷം നീണ്ട കരിയറില്‍ 708 വിക്കറ്റുകളാണ് നേടിയത്. 145 ടെസ്റ്റുകളില്‍നിന്നാണ് നേട്ടം. ഓസ്ട്രേലിയക്കായി 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റും നേടി. 1999-ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ അംഗമാണ്. 11 ഏകദിന മത്സരങ്ങളില്‍ ഓസീസിനെ നയിച്ചു. മൂന്നുതവണ വിസ്ഡന്റെ മികച്ച താരമായി. ഇംഗ്ലണ്ടിനെതിരെ അഞ്ച് ആഷസ് വിജയങ്ങളിലും പങ്കാളിയായി.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ഷെയ്ന്‍ വോണ്‍. കുത്തിത്തിരിഞ്ഞു വരുന്ന വോണിന്റെ മാന്ത്രിമ പന്തുകള്‍ എക്കാലവും ബാറ്റര്‍മാരുടെ പേടി സ്വപ്നമായിരുന്നു.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്ത് ഓസ്ട്രേലിയന്‍ ടീം അജയ്യരായി വളര്‍ന്നതില്‍ വോണിനുള്ള പങ്കും ചെറുതല്ല.
അതേസമയം തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകാന്‍ വോണ്‍ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-0ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പരിശീലകനായ ക്രിസ് സില്‍വര്‍ വുഡിനെ ഇംഗ്‌ളണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തത്സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ്കാസ്റ്റിലാണ് വോണ്‍ ഇംഗ്‌ളണ്ട് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.
ഇംഗ്‌ളണ്ട് പരിശീലകനായി തനിക്ക് വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറിനെ പരിശീലകനാകാന്‍ ഇംഗ്‌ളണ്ടിന് താത്പര്യമുണ്ടെങ്കില്‍ അതും മികച്ച തീരുമാനമായിരിക്കുമെന്ന് വോണ്‍ പറഞ്ഞു.
ഇംഗ്‌ളണ്ട് ടീമിന് നിലവില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അടിസ്ഥാനകാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അവരെ ലോകോത്തര താരങ്ങളാക്കി മാറ്റാമെന്നും വോണ്‍ പറഞ്ഞു. ഇംഗ്‌ളണ്ട് പരിശീലകനായി ഈ സമയത്ത് എത്തിയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും തനിക്ക് അത്തരം വെല്ലുവിളികള്‍ ഇഷ്ടമാണെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha