ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്ന ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ത്യന്‍ ശ്രീലങ്കന്‍ താരങ്ങള്‍... ആദരസൂചകമായി താരങ്ങള്‍ കറുത്ത ആം ബാന്റുകള്‍ ധരിച്ചാണ് മത്സരത്തിനിറങ്ങിയത്
ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്ന ഷെയ്ന്‍ വോണിനും റോഡ് മാര്‍ഷിനും ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ത്യന്‍ ശ്രീലങ്കന്‍ താരങ്ങള്‍. മൊഹാലിയില്‍ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചാണ് താങ്ങള്‍ വോണിന്റെയും മാര്‍ഷിന്റെയും നിര്യാണത്തില്‍ അനുശോചിച്ചത്.
ആദരസൂചകമായി താരങ്ങള്‍ കറുത്ത ആം ബാന്റുകള്‍ ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ''ഇന്നലെ അന്തരിച്ച ഷെയ്ന്‍ വോണിനോടും റോഡ് മാര്‍ഷിനോടുമുള്ള ആദരസൂചകമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാന്‍ഡ് ധരിക്കും'' -ബി.സി.സി.ഐ ട്വിറ്ററില്‍ കുറിച്ചു. വിക്കറ്റ് കീപ്പിങ് ഇതിഹാസമായിരുന്ന റോഡ് മാര്‍ഷിന്റെ വിയോഗത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഷെയ്ന്‍ വോണും വിടവാങ്ങിയത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്. 1970 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മാര്‍ഷ് 13 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ 3633 റണ്‍സ് നേടി.
ഫാസ്റ്റ് ബാള്‍ താരം ഡെന്നിസ് ലില്ലിയുമായി ചേര്‍ന്ന് കരിയറില്‍ 95 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 1984 ല്‍ പാകിസ്ഥാനെതിരെ കളിച്ച മാര്‍ഷ് പിന്നീട് ദേശീയ സെലക്ടറായി മാറി. തായ്‌ലന്‍ഡിലെ കോ സാമുയില്‍ വെച്ചാണ് ലെഗ് സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണ്‍ അന്തരിച്ചത്.
"
https://www.facebook.com/Malayalivartha