സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ജാവേദ് മിയാന്‍ദാദിനും ഒപ്പം അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ക്യാപ്ടന്‍ മിഥാലി രാജ്
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദിന്റെയും റെക്കാഡിനൊപ്പം എത്തി ഇന്ത്യയുടെ വനിതാ ക്രിക്കറ്ര് ക്യാപ്ടന്‍ മിഥാലി രാജ്. ആറ് ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത റെക്കാഡാണ് മിഥാലി സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇറങ്ങയിയതോടെയാണ് ഈ അപൂര്‍വ നേട്ടം മിഥാലിക്ക് കൈവരിക്കാനായത്. വനിതാ ക്രിക്കറ്റില്‍ ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ താരമാണ് മിഥാലി. ക്രിക്കറ്റില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മിയാന്‍ദാദും മാത്രമാണ് ഇതിനു മുമ്ബ് ആറ് ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുള്ള താരങ്ങള്‍.
2000ലെ ടൂര്‍ണമെന്റ് ആയിരുന്നു മിഥാലിയുടെ ആദ്യ ലോകകപ്പ്. അതിനു ശേഷം 2005, 2009, 2013, 2017, 2022 എന്നീ ലോകകപ്പുകളിലും മിഥാലി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് മിഥാലി. 1992, 1996, 1999, 2003, 2007, 2011 എന്നീ ലോകകപ്പുകളിലാണ് സച്ചിന്‍ ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞത്.
https://www.facebook.com/Malayalivartha