ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയില്‍ എത്തിച്ചു... ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണില്‍ എത്തിച്ചത്
ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയില്‍ എത്തിച്ചു. ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണില്‍ എത്തിച്ചത്. വോണിന്റെ സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു
തായ്ലന്‍ഡിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ മാര്‍ച്ച് നാലിന് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ റിസോര്‍ട്ടില്‍വച്ച് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് താരം അന്തരിച്ചത്. ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന ചരിത്ര ടെസ്റ്റ് ക്രിക്കറ്റ് ടെലിവിഷനില്‍ കണ്ടിരിക്കേയാണ് 52 വയസുകാരനായ വോണിന് ഹൃദയസ്തംഭനം ഉണ്ടായത്.
വോണിന്റെ മരണം സംബന്ധിച്ച് വിവാദങ്ങള്‍ തലപൊക്കിയിരുന്നു. വോണ്‍ തായ്ലന്‍ഡില്‍ മദ്യപിച്ചിരിക്കെയാണ് മരണമടഞ്ഞതെന്നും തായ്ലന്‍ഡില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ താരത്തിന്റെ സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha