പ്രഫഷനല്‍ ഫുട്ബാളില്‍ ക്ലബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇനി പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തം....
പ്രഫഷനല്‍ ഫുട്ബാളില്‍ ക്ലബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇനി പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തം.
ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബിക്കന്റെ (805 ഗോള്‍) റെക്കോഡാണ് റോണോ തകര്‍ത്തത്. ഏറെ നാളത്തെ ഗോള്‍ വരള്‍ച്ചക്ക് ശേഷം ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജഴ്‌സിയില്‍ ഹാട്രിക് നേട്ടത്തോടെയാണ് റോണാ അഴിഞ്ഞാടിയത്. വാശിയേറിയ പോരാട്ടത്തില്‍ 3-2ന് യുനൈറ്റഡ് ജയിച്ചു. മത്സരത്തിന്റെ 12, 38, 81 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍.
വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 12ാം മിനിറ്റില്‍ 27 വാര അകലെ നിന്ന് 37കാരന്‍ തൊടുത്തുവിട്ട ലോങ്‌റേഞ്ചര്‍ ഗോളിലൂടെ റെക്കോഡ് നേട്ടത്തിനൊപ്പമെത്തി.
ക്ലോസ് റേഞ്ച് ഗോളിലൂടെ റെക്കോഡ് നേട്ടം സ്വന്തമാക്കി. 81ാം മിനിറ്റില്‍ സീസണിലെ ആദ്യ ഹാട്രിക്കും പൂര്‍ത്തിയാക്കി. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. 14 വര്‍ഷത്തിന് ശേഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജഴ്‌സിയില്‍ റോണോ ഹാട്രിക് നേടുന്നത്.
"
https://www.facebook.com/Malayalivartha