ഇരുപത്തിയഞ്ചാം വയസ്സില്‍ അപ്രതീക്ഷിത വിരമിക്കല്‍.... ആസ്‌ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍തി വിരമിച്ചു
ഇരുപത്തിയഞ്ചാം വയസ്സില്‍ അപ്രതീക്ഷിത വിരമിക്കല്‍.... ആസ്‌ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍തി വിരമിച്ചു...
ജനുവരിയില്‍ നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ച ബാര്‍തി , 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ താരമാണ്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബ്ള്‍ഡണും താരം നേടിയിരുന്നു.
താന്‍ മറ്റു സ്വപ്നങ്ങളെ പിന്തുടരാന്‍ പോകുകയാണെന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വീഡിയോയില്‍ താരം പറഞ്ഞു. 'ഞാന്‍ വളരെ സന്തോഷവതിയാണ്, ഞാന്‍ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണെന്ന് എനിക്കറിയാം'- ആഷ്ലി പറഞ്ഞു.
44 വര്‍ഷത്തിന് ശേഷം ആസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ ഒരു ആസ്‌ട്രേലിയന്‍ താരമെന്ന റെക്കോഡ് ബാര്‍തിക്കാണ്. 1978ല്‍ ആസ്‌ട്രേലിയക്കാരി ക്രിസ് ഒനീല്‍ ആണ് ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അവസാനമായി കിരീടം ചൂടിയത്.
നെറ്റ്ബാളില്‍ നിന്ന് ടെന്നിസിലേക്ക്, പിന്നീട് ക്രിക്കറ്റ്, വീണ്ടും ടെന്നിസിലേക്ക് അങ്ങനെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചവളാണ് ബാര്‍തി. ക്വീന്‍സ്‌ലാന്‍ഡിലെ ഗോത്രവര്‍ഗ കുടുംബത്തില്‍ ജനിച്ച ബാര്‍തി നാലു വയസ്സുമുതല്‍ റാക്കറ്റേന്താന്‍ തുടങ്ങിയതാണ്.
ടെന്നിസിനപ്പുറം തന്റെ മൂത്ത രണ്ട് സഹോദരിമാര്‍ക്കൊപ്പം നെറ്റ്ബാളും കളിക്കുമായിരുന്നു. നെറ്റ്ബാള്‍ വനിതകളുടെ മാത്രം കളിയായതുകൊണ്ട് പുരുഷന്മാരോടും ഏറ്റുമുട്ടാം എന്ന ആഗ്രഹത്തിലാണ് ടെന്നിസില്‍ ഉറച്ചുനില്‍ക്കുന്നത്.
ഐ.ടി.എഫ് ജൂനിയര്‍ സര്‍ക്യൂട്ടില്‍ കളിച്ചുതുടങ്ങിയ ബാര്‍തി 2011ലാണ് ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ ജൂനിയര്‍ ഗ്രാന്‍ഡ്സ്ലാമില്‍ കളിക്കുന്നത്. ആദ്യ റൗണ്ടില്‍തന്നെ പുറത്തായെങ്കിലും അതേവര്‍ഷം വിംബ്ള്‍ഡണ്‍ ജൂനിയര്‍ കിരീടം ചൂടി ബാര്‍തി വരവറിയിച്ചു. 2013ല്‍ ആസ്‌ട്രേലിയ ഓപ്പണിലും വിംബിള്‍ഡണിലും ഡബിള്‍സ് റണ്ണറപ്പായിരുന്നു.
അടുത്തവര്‍ഷം എല്ലാവരെയും ഞെട്ടിച്ച് ടെന്നിസിന് വിശ്രമം നല്‍കി ക്രിക്കറ്റിന്റെ പിറകെ പോയി. തന്റെ ബാക്ക്ഹാന്‍ഡ് ഷോട്ട് ക്രിക്കറ്റിലേക്ക് പരിവര്‍ത്തനം ചെയ്ത് ബിഗ്ബാഷ് വിമന്‍സ് ലീഗില്‍ തിളങ്ങി. 2016ല്‍ വീണ്ടും തീരുമാനം മാറ്റി ടെന്നിസ് റാക്കേറ്റേന്തി. ആ തിരിച്ചുവരവ് വെറുതെയായില്ല.
ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന്റെ താരമായിരുന്നു ആഷ്ലി ബാര്‍ട്ടി. പിന്നീട് ടെന്നീസിലേക്ക് തിരിച്ചെത്തിയ താരം ഹാര്‍ഡ് കോര്‍ട്ട്, മണ്‍ കോര്‍ട്ട്, പുല്‍ കോര്‍ട്ട് പ്രതലങ്ങളില്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി. 2019ല്‍ ഫ്രഞ്ച് ഓപ്പണും 2021ല്‍ വിംബിള്‍ട്ടണും ഓസ്‌ട്രേലിയ ഓപ്പണും സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha