മരിച്ചത് അറിഞ്ഞില്ലെന്ന് മാമൂക്കോയ, സലിംകുമാറിന് ശേഷം സോഷ്യല്‍മീഡിയയുടെ അടുത്ത ഇര ഗഫൂര്‍ക്കാദോസ്ത്
ഞാന്‍ മരിച്ചോ എപ്പോ, ഞാനറിഞ്ഞില്ലല്ലോ പഹയന്‍മാരേ..... താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാമൂക്കോയ. കഴിഞ്ഞ ദിവസമാണ് നടന്‍ മാമുക്കോയ മരിച്ചെന്ന് വാട്‌സ് ആപിലും ഫേസ്ബുക്കിലും വ്യാജപ്രചാരണം നടന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മാമുക്കോയ മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വാട്‌സ് ആപ്പിലാണ് ആദ്യം നടന്റെ ചിത്രം സഹിതം വാര്‍ത്ത പ്രചരിച്ചത്. പിന്നീട് മറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പരന്നു. പലരും അനുശോചനം രേഖപ്പെടുത്തുക വരെ ചെയ്തു. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വാര്‍ത്ത വ്യാജമാണെന്ന് മനസ്സിലായത്. പിന്നീട് പലരും മാമുക്കോയയുമായി നേരിട്ട് തന്നെ ബന്ധപ്പെടുകയായിരുന്നു.
എന്നാല്‍ താന്‍ വയനാട്ടിലുണ്ടെന്ന് മാമുക്കോയ തന്നെ അറിയിച്ചു. മാമുക്കോയയെ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വയനാട്ടിലുണ്ടെന്ന് അദ്ദേഹം അറിയിച്ചത്. പ്രമുഖര്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത വാട്‌സ് ആപിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല. നടന്‍മാരായ ജിഷ്ണു, സലിംകുമാര്‍, നടി മേനക എന്നിവര്‍ മരിച്ചു എന്ന വാര്‍ത്ത നേരത്തെ വിവിധ സമയങ്ങളില്‍ വാട്‌സ് ആപിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നവരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മാമുക്കോയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha