ശ്രീശാന്തിനോട് നേരിട്ട് ഹാജരാകാന്‍ കോടതി
ഐ.പി.എല്‍ ഒത്തുകളി കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനോട് നേരിട്ട് ഹാജരാകാന്‍ കോടതി സപ്തംബര്‍ ഒമ്പതിന് നേരിട്ട് ഹാജരാകാനാണ് പാട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം. ശ്രീശാന്ത് ഉള്‍പ്പടെ കേസിലെ പ്രതികള്‍ക്ക് പുതിയ സമന്‍സ് അയക്കാനും കോടതി ഉത്തരവായി. ശ്രീശാന്ത് ഇന്ന് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു എന്നാല്‍ സമന്‍സ് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ അടുത്തമാസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇവര്‍ക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha