ബ്രിട്ടീഷ് എയര്‍വെയ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുുല്‍ക്കര്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. യാത്രക്കാരോട് ബ്രിട്ടീഷ് എയര്‍വെയ്‌സ് കാണിക്കുന്ന അലസ മനോഭാവത്തിനെതിരേ സച്ചിന്‍ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. കുടുംബാംഗങ്ങള്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ്, സീറ്റ് ബാക്കിയുണ്ടായിരുന്നിട്ടും നല്‍്കാതിരുന്നതാണ് സച്ചിനെ പ്രകോപിപ്പിച്ചത്. ഉത്തരവാദിത്തരാഹിത്യമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് കാണിച്ചതെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ശാന്തസ്വഭാവക്കാരനായ സച്ചിന്റെ അപ്രതീക്ഷിത രോഷപ്രകടനം സോഷ്യല്‍ സൈറ്റില്‍ വന്‍ ചര്‍ച്ചയായി. ഇതോടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് മാപ്പപേക്ഷയുമായി രംഗത്തെത്തി. നിലവില്‍ ഓള്‍ സ്റ്റാര്‍ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി സച്ചിന്‍ അമേരിക്കന്‍ പര്യടനത്തിലാണ്. സച്ചിന്‍ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമും ഷെയ്ന്‍ വോണ്‍ നയിക്കുന്ന വാരിയേഴ്‌സും തമ്മില്‍ നടക്കുന്ന മൂന്നു മത്സര ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ലോസ് ആഞ്ചലസില്‍ നടക്കും. പരമ്പര 2-0നു വോണ്‍ വാരിയേഴ്‌സ് സ്വന്തമാക്കിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha