എന്റെ മകന് എന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയം; 2023 ഓസ് ഓപ്പണിന് മുന്നോടിയായി വിരമിക്കൽ സൂചന നൽകി സാനിയ മിർസ
2023ലെ ഓസ്‌ട്രേലിയൻ ഓപ്പൺ തന്റെ കരിയറിലെ അവസാനത്തെ പ്രധാന ഇവന്റായിരിക്കുമെന്ന് ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ സ്ഥിരീകരിച്ചു. ജനുവരി 16ന് ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് സാനിയയുടെ പ്രതികരണം. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2023 ദുബായ് ഓപ്പൺ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് ശേഷമുള്ള തന്റെ അവസാന പ്രൊഫഷണൽ പ്രകടനമായിരിക്കുമെന്ന് മിർസ വെളിപ്പെടുത്തി.
മുപ്പത്താറുകാരിയായ സാനിയ ഹൃദയസ്പർശിയായ ഒരു പോസ്റ്റും ട്വീറ്ററിൽ പങ്കുവച്ചു. ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ വച്ച് 6-ാം വയസിൽ തുടങ്ങിയ ടെന്നീസ് ജീവിതത്തിൽ പിന്തുണച്ച കുടുംബത്തിനും ടീമിനും അവർ നന്ദി പറഞ്ഞു.
മുപ്പത് (അതെ, 30!) വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിലെ നസർ സ്കൂളിലെ 6 വയസ്സുള്ള ഒരു പെൺകുട്ടി, തന്റെ അമ്മയോടൊപ്പം നിസാം ക്ലബിലെ ടെന്നീസ് കോർട്ടിലേക്ക് നടന്നു, അവൻ കരുതിയതുപോലെ ടെന്നീസ് കളിക്കാൻ അവളെ അനുവദിക്കാൻ കോച്ചിനോട് വഴക്കിട്ടു.കോച്ച് അവൾ വളരെ കളിക്കാനായി തീരെ ചെറുതാണെന്ന് കരുതി :). ഞങ്ങളുടെ സ്വപ്നങ്ങൾക്കായുള്ള പോരാട്ടം 6 മണിക്ക് ആരംഭിച്ചു!
ഇങ്ങനെ തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് "ജീവിതം മുന്നോട്ട് പോകണം. ഇത് ഒന്നിന്റെയും അവസാനമായി കാണുന്നില്ല. ഇനിയുമേറെ വ്യത്യസ്തമായ ഓർമ്മകൾ കെട്ടിപ്പടുക്കാനുണ്ട്. അതിന്റെ തുടക്കം മാത്രമാണിത്. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക തന്നെ വേണം. പുതിയ ലക്ഷ്യങ്ങൾ സജ്ജമാക്കണം. കുഞ്ഞിന് തന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയമാണിത്. എനിക്കിതുവരെ അവന് നൽകാൻ കഴിഞ്ഞതിൽ കൂടുതൽ സമയം ഇനി നൽകണം. ഇത് പുതിയ തുടക്കങ്ങളാണ്.. ഈ മത്സരവും ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു. സ്‌നേഹം.”
രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സാനിയ നേടിയത്. മൂന്ന് തവണ വനിതാ ഡബിൾസ് കിരീടവും, മിക്‌സഡ് ഡബിൾസ് കിരീടവും നേടി.
https://www.facebook.com/Malayalivartha