ചടങ്ങില്‍ വരാം പക്ഷേ 75,000 രൂപയുടെ മേയ്ക്ക് അപ് കിറ്റും വിമാനവും നല്‍കണമെന്ന് സാനിയ മിര്‍സ
അസാധാരണ ആവശ്യങ്ങള്‍ ഉന്നയിച്ചതിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക കായിക പുരസ്‌കാര ചടങ്ങില്‍ നിന്ന് ടെന്നീസ് താരം സാനിയ മിര്‍സയെ ഒഴിവാക്കി. 75,000 രൂപയുടെ മേയ്ക്ക് അപ് കിറ്റും ചാര്‍ട്ടേഡ് വിമാനവും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സാനിയ ആവശ്യപ്പെട്ടെന്നും ഇത് സാധിക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചതിനു പിന്നാലെ മേയ്ക്ക് അപ് കിറ്റും വിമാന ടിക്കറ്റും സാനിയയുടെ പിഎ ആണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക ചെലവഴിക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് കായിക മന്ത്രി യശോദര രാജേ പറഞ്ഞു. മേയ്ക്ക് അപ് കിറ്റ്, ചാര്‍ട്ടേഡ് വിമാനം, അനുയായികളെ കൊണ്ടു പോകാന്‍ അഞ്ച് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ എന്നിവയാണ് സാനിയ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റും സ്റ്റാര്‍ ഹോട്ടലില്‍ താമസവുമാണ് സര്‍ക്കാര്‍ ഒരുക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാനിയക്ക് പകരം ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha