ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒത്തുകളിച്ചെന്ന് ബി.സി.സി.ഐ അന്വേഷണ റിപ്പോര്‍ട്ട്
ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കുറ്റക്കാരനാണെന്ന് ബി.സി.സി.ഐ അന്വേഷണസമിതി റിപ്പോര്‍ട്ട് നല്‍കി. ശ്രീശാന്തിനൊപ്പം അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും ഒത്തുകളിച്ചിട്ടുണ്ടെന്ന് രവിസവാനി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താവുന്നതാണെന്നും സവാനി ശിപാര്‍ശ ചെയ്യുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗം ചര്‍ച്ചചെയ്യും. താരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്ക്, അല്ലെങ്കില്‍ ആജീവനാന്ത വിലക്ക് തന്നെ നല്‍കണമെന്നാണ് രവി സാവിനിയുടെ ശുപാര്‍ശയെന്നറിയുന്നു.
ഒത്തുകളിക്കേസില്‍ നിയമനടപടികള്‍ തുടരുന്നതിനിടെ ബി.സി.സി.ഐ താരങ്ങളെ വിലക്കാന്‍ തീരുമാനിച്ചാല്‍ അത് ശ്രീശാന്തിന്റെ കരിയറിന് തന്നെ അവസാനമാകും. ഒത്തുകളി ആരോപണം നേരിടുന്ന കളിക്കാരെ ചോദ്യംചെയ്തതിലൂടെയും ഡല്‍ഹി പോലീസ് നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ കുറ്റക്കാരാണെന്ന നിഗമനത്തിലെത്തിയതെന്നാണ് രവി സവാനി റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചനകള്‍
https://www.facebook.com/Malayalivartha