ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി വിരാട് കോലിയെ തെരഞ്ഞെടുത്തു
2015ലെ മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരമായി വിരാട് കോലിയെ തെരഞ്ഞെടുത്തു. ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി വിരാട് കോലിയെ തെരഞ്ഞെടുത്തകാര്യം ബിസിസിഐ ആണ് അറിയിച്ചത്. മികച്ച വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നാട്ടില്‍വെച്ചു നടന്ന ക്രിക്കറ്റ് പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയായിരുന്നു.
ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കില്‍ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ 40 എന്ന നിലയില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞതാണ് കോലിയുടെ മികച്ച നേട്ടമായി കണക്കാക്കുന്നത്. മഹേന്ദ്ര സിങ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം നയിക്കുന്ന കോലി മികച്ച ക്യാപ്റ്റന്‍സിയാണ് കാഴ്ചവെച്ചതെന്ന് ബിസിസിഐ വിലയിരുത്തി.
2015ല്‍ 15 ടെസ്റ്റുകളില്‍ നിന്നും 42.67 റണ്‍സിന്റെ ശരാശരിയോടെ 640 റണ്‍സ് ആണ് കോലിയുടെ സമ്പാദ്യം. 20 ഏകദിന മത്സരങ്ങളില്‍ നിന്നും 623 റണ്‍സും കോലി നേടി. 36.65 ആണ് ശരാശരി. ജനുവരി 5ന് മുംബൈയില്‍ നടക്കുന്ന ബിസിസിഐ പരിപാടിയില്‍വെച്ച് കോലിക്ക് പോളി ഉമ്രിഗര്‍ അവാര്‍ഡ് സമ്മാനിക്കും. ഏകദിനത്തില്‍ 5,000 റണ്‍സ് തികച്ച മിതാലി രാജിന് എം എ ചിദംബരം ട്രോഫിയാണ് സമ്മാനിക്കുക. 5,000 രണ്‍സ് തികച്ച ആദ്യ ഇന്ത്യക്കാരിയും ലോകത്തെ രണ്ടാമത്തെ വനിതാ ക്രിക്കറ്ററുമാണ് മിതാലി രാജ്. ക്രിക്കറ്റിനുള്ള സമഗ്രസംഭാവനയ്ക്കുള്ള സി കെ നായിഡു അവാര്‍ഡ് സയീദ് കിര്‍മാനിക്കാണ് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha