ധോണിക്കെതിരെ ആന്ധ്രാപ്രദേശിലെ കോടതിയില്‍ ജാമ്യമില്ലാ വാറന്റ്
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ആന്ധ്രാ പ്രദേശിലെ അനന്ത്പൂര്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഒരു ബിസിനസ് മാഗസിന്റെ കവര്‍ ചിത്രത്തില്‍ ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ നല്കിയ കേസിലാണ് വാറന്റ്.
ഫെബ്രുവരി 25ന് കോടതിയില്‍ ധോണി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കയ്യില്‍ ഷൂസുമായി നില്ക്കുന്ന ധോണിയുടെ ചിത്രം ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത് ഉള്‍പ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha