ഇറ്റലിയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ ജിജി റിവ എന്ന ലൂയിജി ജിജി റിവ അന്തരിച്ചു.... 79 വയസ്സായിരുന്നു
ഇറ്റലിയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ ജിജി റിവ എന്ന ലൂയിജി ജിജി റിവ അന്തരിച്ചു.... 79 വയസ്സായിരുന്നു. ഞായറാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ റിവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്. ബുള്ളറ്റ് ഷോട്ടുകളിലൂടെ ആരാധക മനസ്സില്‍ ഇടം നേടിയ റിവയെ 'ഇടിമുഴക്കം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഇറ്റലിക്ക് വേണ്ടി 42 മത്സരങ്ങളില്‍ 35 ഗോളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 1968ല്‍ ഇറ്റലി യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോഴും 1970ലെ മെക്സിക്കോ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനോട് തോറ്റപ്പോഴും ടീമില്‍ റിവയുടെ നിര്‍ണായക സാന്നിധ്യമുണ്ടായിരുന്നു. സാര്‍ഡീനിയയിലെ കാഗ്ലിയാരി ക്ലബിലാണ് കൂടുതല്‍ കാലം റിവ ചെലവിട്ടത്.
കൗമാര പ്രായത്തില്‍ ക്ലബില്‍ ചേര്‍ന്ന അദ്ദേഹം വന്‍ ഓഫറുകള്‍ ലഭിച്ചിട്ടും മറ്റു ക്ലബുകളിലേക്ക് ചേക്കേറിയില്ല. 1970ല്‍ കാഗ്ലിയാരി ആദ്യമായും അവസാനമായും ഇറ്റാലിയന്‍ ലീഗ് കിരീടം നേടുമ്പോള്‍ ടീമിന്റെ നെടുന്തൂണ്‍ റിവയായിരുന്നു.
"
https://www.facebook.com/Malayalivartha